tur

തുറവൂർ: തുറവൂർ കരിനിലത്തോട് ചേർന്ന കരേത്തോട്ടിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. തുറവൂർ പഞ്ചായത്ത് 2-ാം വാർഡ് കരേചിറയിൽ രജിമോൻ തന്റെ വീടിനരികിലുള്ള തോട്ടിൽ വച്ച മീൻകൂട്ടിലാണ് 5 അടിയോളം നീളമുള്ള മലമ്പാമ്പ് കുടുങ്ങിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ അർജുൻ, ശ്രീജിത്ത്‌ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.