ആലപ്പുഴ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണം ഡി.സി.സിയുടെയും ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും യൂത്ത് കോൺഗ്രസ്, വനിത, ഐ.എൻ.ടി.യു.സി, വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു.