കായംകുളം: ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാംകുറ്റി ജംഗ്ഷനിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -ാമത് രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ അഡ്വ.യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നസറുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി അഡ്വ.ഇ.സമീർ അനുസ്മരണ പ്രഭാഷണം നടത്തി. ചിറപ്പുറത്ത് മുരളി, എം.വിജയമോഹൻ, എ.ഹസൻകോയ, ഇ.എം.അഷറഫ്, അൻസാരി കോയിക്കലേത്ത് ,എസ്.അബ്ദുൽ ലത്തീഫ്, യൂസഫ് അറഫാത്ത്, പി.എസ്. സാബു, ബാബു പട്ടിരേത്ത്, ഒ.ബഷീർ, ബാബുജി, ശ്രീലേഖ ശശിധരൻ പിള്ള,ഷാജി എന്നിവർ സംസാരിച്ചു.