കായംകുളം: കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ വാർഷികം കെ.പി.സി.സി സെക്രട്ടറി അഡ്വ.ഇ.സമീർ ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.രവി,എ.ജെ.ഷാജഹാൻ,വേലഞ്ചിറ സുകുമാരൻ, എ.എം.കബീർ, മഹാദേവൻ വാഴശ്ശേരിൽ എന്നിവർ സംസാരിച്ചു.