lslamic-collage-mannar

മാന്നാർ: നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക്‌ കോളേജിൽ(സനാഇയ്യ) നിന്ന് പഠനം പൂർത്തിയാക്കിയ നാലാമത് ബാച്ച് വിദ്യാർത്ഥികളുടെ യാത്രയയപ്പും സർട്ടിഫിക്കറ്റ് വിതരണവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. മുഹമ്മദ്‌ ഫൈസി മൂവാറ്റുപുഴ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ഹാജി ഇസ്മായിൽകുഞ്ഞ് സ്വാഗതം പറഞ്ഞു. മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത്‌ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജർ ഷഫീഖ് നന്ദി പറഞ്ഞു.