palam

വള്ളികുന്നം: കാമ്പിശേരിമുക്ക്- താമരക്കുളം റോഡിലെ ദൈവപ്പുരയ്ക്കൽ പാലം പുതുക്കിപണിയാൻ പൊതുമരാമത്ത് വകുപ്പ് 4.15 കോടിയുടെ പദ്ധതി തയ്യാറാക്കി. നിലവിലുളള പാലത്തിന്റെ ഇരുവശവും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡും പാലവും വീതികൂട്ടി നിർമ്മിക്കാനുളള പദ്ധതിയാണ് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സർക്കാരിന് സമർപ്പിച്ചത്. കൊല്ലം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പിഡബ്ലു.ഡി റോഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പണിത പാലം ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമായ സാഹചര്യത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാവേലിക്കര എം.എൽ.എയായിരുന്ന ആർ.രാജേഷാണ് പലം നവീകരണത്തിനായി ബ‌ഡ്ജറ്റിൽ തുക വകയിരുത്തിയത്. കൽക്കുളത്താൽപ്പാലം, ചത്തിയറപ്പാലം, ദൈവപ്പുരയ്ക്കൽ പാലം എന്നിവയ്ക്കായി 7.50 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഈ തുക മൂന്നുപാലങ്ങളുടെയും നിർമ്മാണത്തിന് പര്യാപ്തമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോഴത്തെ എം.എൽ.എ എം.എസ്.അരുൺകുമാർ ഇടപെട്ട് ദൈവപ്പുരയ്ക്കൽ പാലത്തിന് കൂടുതൽ തുക വകയിരുത്താനുള്ള നടപടികൾ ആരംഭിച്ചത്. നിലവിലെ പാലത്തിന് 3.5മീറ്ററാണ് വീതി. ഇത് ഇരുവശത്തും സ്ഥലം ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ 4 മീറ്റർ ഉയരത്തിൽ പൊളിച്ചുപണിയുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനാവശ്യമായ സ്ഥലം കണക്കാക്കി പൊതുമരാമത്ത് വകുപ്പ് അതിരടയാളക്കല്ലുകൾ സ്ഥാപിച്ചു. ഈ സ്ഥലം റവന്യൂവകുപ്പ് ലാൻഡ് അക്വിസിഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി, ഉടമകൾക്ക് വില നൽകി ഏറ്റെടുത്താലേ പാലം പണിയാൻ കഴിയൂ. കഴിഞ്ഞ ബഡ്ജറ്റിൽ ഭൂമി ഏറ്റെടുക്കാൻ കാൽക്കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ പണം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കഴിയില്ല. ഇതിനും കൂടുതൽ തുക സർക്കാർ അനുവദിക്കേണ്ടിവരും.

................

ഗതാഗതം സുഗമമാകും

 കാമ്പിശേരി പാലം വീതി കൂട്ടുന്നതോടെ കൊല്ലം- ആലപ്പുഴ ജില്ലാ അതിർത്തിയിലെ ഗതാഗതം സുഗമമാകും.

 താമരക്കുളം മാർക്കറ്റ്, വെട്ടിക്കോട്ട് ക്ഷേത്രം, ദേശീയ പാത 66, എം.സി റോഡ്, കൊല്ലം - തേനി ഹൈവേ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വള്ളികുന്നം, താമരക്കുളം നിവാസികൾക്ക്ആശ്രയിക്കാം.

ദൈവപ്പുരയ്ക്കൽ പാലത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സുഗമമാകും

....................

''എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാലേ വർക്ക് ടെൻഡർ

-അസി. എൻജിനീയർ,പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം