കായംകുളം: സ്വാതന്ത്ര്യ സമര സേനാനി എം.പി.കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം എം.പി. ഫൗണ്ടേഷൻ പ്രഖ്യാപിച്ച എം.പി.കൃഷ്ണപിള്ള കർമ്മധീര പുരസ്ക്കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ സമ്മാനിച്ചു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. കെ.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി.
പി.സി വിനോദ്, പ്രൊഫ. എ. വേണുഗോപാൽ, എസ്. മോഹനകുമാർ, ഡോ. എസ്. അശോക് കുമാർ, ജിക്കു ചാക്കോ, കെ.പി. കൃഷ്ണകുമാർ ,ഡോ. ആഷ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.