ആലപ്പുഴ:മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവുകളിൽ പ്രതിഷേധിച്ചും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും നാളെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു.

മെഡിക്കൽ കോളേജിലെ ഭരണപരാജയത്തിന്റെ പ്രധാന ഉത്തരവാദിയായ എച്ച്.സലാംഎം.എൽ എ ജനങ്ങളെ കബളിപ്പിക്കാൻ സമരം നടത്തിയത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് അദ്ദേഹം ആരോപിച്ചു.