അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന താക്കീതോടെ ഇടതുപക്ഷ ജനപ്രതിനിധികളുടെ പ്രതിഷേധം. . എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സി.പി. എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഹാരിസ്, ശോഭ ബാലൻ, എ .എസ്. സുധർശനൻ, പി.ജി.സൈറസ്, സജിതാ സതിശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. അഞ്ചു, ഗിതാ ബാബു, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ നസീർ സലാം,പി .കെ. സദാശിവൻ പിള്ള, മുജീബ് റഹ്മാൻ, അഡ്വ. പ്രദീപ് കുട്ടാല തുടങ്ങിയവർ സംസാരിച്ചു. ഇ. കെ. ജയൻ സ്വാഗതം പറഞ്ഞു.