ആലപ്പുഴ: രാത്രിയിൽ അമ്മയോടൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ അന്ധകാരനഴി താന്നിക്കൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് (സുനിൽ-30) ചേർത്തല പോക്‌സോ കോടതി ജഡ്ജ് കെ.എം.വാണി വെറുതെ വിട്ടത്. 2022 ആഗസ്റ്റ് 21ന് രാത്രി 8.30നായിരുന്നു സംഭവം . മാതാവിനൊപ്പം വീടിനടുത്തുള്ള കടയിൽ പോയ പെൺകുട്ടിയെ പ്രതി ഇടവഴിയിൽ വെച്ച് രണ്ടു പ്രാവശ്യം ഉപദ്രവിക്കുകയും ചോദ്യം ചെയ്ത പെൺകുട്ടിയെ അസഭ്യം പറയുകയും കരണത്തു അടിക്കുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതിയ്ക്ക് വേണ്ടി ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ. പി.പി.ബൈജു കോടതിയിൽ ഹാജരായി.