ഹരിപ്പാട് : സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പ് കിളിച്ചെപ്പ് ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9ന് ആകാശവാണി പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്യും.9.30ന് കളിയിൽ അല്പം കാര്യം എന്ന വിഷയത്തിൽ ഇൻഫോടെയിൻമെന്റ് ട്രെയ്നർ ബിജു മാവേലിക്കരയും, പാട്ടും കളിയും എന്നവിഷയത്തിൽ ഫോക് ലാർ അക്കാഡമി ഫെലോഷിപ്പ് നേതാവ് ഹരിപ്രിയയും പൂമ്പാറ്റപോൽ പാറേണ്ട മക്കൾ എന്ന വിഷയം ഹിപ്നോവിഷൻ ഡയറക്ടർ പ്രീവും അവതരിപ്പിക്കും.വൈകിട്ട് 4 ന് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും. നാളെ രാവിലെ 9ന് സാന്ത്വനത്തെ പരിചയപ്പെടുത്തൽ. ഉച്ചയ്ക്ക് 12.30 ന് ഭാഷാ അദ്ധ്യാപകൻ എ.കരുണാകരൻ നമ്മുടെ രാഷ്ട്രഭാഷ എന്ന വിഷയത്തിൽ അവതരണം നടത്തും. 2 ന് മുൻപത്ര പ്രവർത്തകൻ കെ.വിശ്വപ്രസാദ് നല്ല മലയാളം എന്ന വിഷയം അവതരിപ്പിക്കും. 4.15 ന് സമാപന സമ്മേളനം കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പദ്മകുമാർ ഉദ്ഘാടനം ചെയ്യും.