ഹരിപ്പാട്: മഴ ശക്തമായതിനെ തുടർന്ന് രമേശ് ചെന്നിത്തല വിളിച്ചുചേർത്ത യോഗം റവന്യൂ ടവർ കോൺഫറൻസ് ഹാളിൽ നടന്നു. താലൂക്ക് ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറക്കണമെന്ന് ചെന്നിത്തല നിർദ്ദേശിച്ചു. ദേശീയപാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ജലനിർഗഗമന മാർഗം തടസപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും പെയ്ത്തുവെള്ളം ഒഴുകി പോകുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുന്നതിന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് റവന്യൂ ഓഫീസറെ ചുമതലപ്പെടുത്തി. വെള്ളപ്പൊക്കമുണ്ടാകുകയും ക്യാമ്പ് തുറക്കുകയും ചെയ്യേണ്ടസാഹചര്യമുണ്ടായാൽ ചെറുതനയിലെയും കരുവാറ്റയിലെയും സൈക്ലോൺ ഷെൽട്ടറുകൾ സജ്ജമാക്കിനിർത്തേണ്ടതാണെന്നും നിർദേശിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ടി എസ് താഹ, ജോൺതോമസ്, നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ, എസ്.വിനോദ്കുമാർ,എബി മാത്യു,സുരേഷ് കരുവാറ്റ, അശ്വതിതുളസി, ശ്രീവിവേക് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.