fgh

ഹരിപ്പാട് : കാഥാ മത്സരത്തിന് കുമാരപുരം പൊത്തപ്പള്ളി ഉഷസിൽ റിട്ടേഡ് തഹസിൽദാർ ഹരിപ്പാട് പി.എ.ചന്ദ്രമോഹനദാസിന് പ്രത്യേക പുരസ്കാരം ലഭിച്ചു. തെളിനീർ ട്രസ്റ്റ് സംസ്ഥാന തലത്തിൽ നടത്തിയ കഥാ മത്സരത്തിലാണ് പുരസ്കാരം.തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ വിനോദ് വൈശാലി മെമന്റോ നൽകി ആദരിച്ചു. ടി.പി.ശാസ്തമംഗലം, കാര്യവട്ടം ശ്രീകണ്ഠൻ നായർ പകൽക്കുറി വിശ്വൻ, പി.ജി.ശിവ ബാവു, അമ്മിണിക്കുട്ടൻ, വെണ്ണിയൂർ സോമൻ, ഗ്രേസ് മെർലിൻ, കവിത സുരേഷ് എന്നിവർ പങ്കെടുത്തു.