ഹരിപ്പാട്: കേരളാ വ്യപാരി വ്യവസായി ഏകോപന സമതി ചിങ്ങോലി യൂണിറ്റിന്റെ വാർഷികപൊതുയോഗത്തിൽ യൂണിറ്റിലെ നിർദ്ദരരായ വ്യാപാരികൾക്ക് മാസംതോറുമുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവ്വഹിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂണിറ്റ് പ്രസിഡന്റായി എസ്. മോഹനനേയും ജനറൽ സെക്രട്ടറിയായി എം.എം.സലിമിനേയും ട്രഷററായി രതീഷ് ശബരിസിനേയും രക്ഷാധികാരിയായി രാജൻ കുഞ്ഞിനേയും തിരഞ്ഞെടുത്തു.