ഹരിപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമതി ഹരിപ്പാട് യൂണിറ്റ് തിരഞ്ഞെടുപ്പ് പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. പല വ്യാപാര സ്ഥാപനങ്ങും നിലവിലുള്ള വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നികുതി വർദ്ധനവ് പിൻ വലിക്കണമെന്ന് രാജു അപ്സര ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത വ്യാപാരികൾക്ക് സംസ്ഥാന പ്രസിഡന്റ് സമ്മാന വിതരണവും നടത്തി. പ്രസിഡന്റായി വി.മുരളീധനും ജന.സെക്രട്ടറിയായി ,ഐ. ഹലീൽ ,ട്രഷറർ.സുരേഷ് ഭവാനി, വൈസ് പ്രസിഡന്റ് മാർ മോഹനൻ,അബ്ദുൽ റഷീദ്.ഐ.നസീർ എന്നിവരും സെക്രറട്ടറിമാരായി ജെയിംസ് വർഗ്ഗീസ് അശോകൻ,ശ്രീകുമാർ, ഹാരിസ് തുടങ്ങിയവരും രക്ഷാധികാരിയായി കെ.അശോകപണിക്കർ ,വൈ.സുബേർ,സുരേഷ് റാവു തുടങ്ങിവരെയും തിരഞ്ഞെടുത്തു. ഇലക്ഷൻ നിരിക്ഷകരായി ജില്ലാ ജന.സെക്രട്ടറി സബിൽ രാജ്,ട്രഷറർ ജേക്കബ് ജോൺ പ്രതാപൻ സൂര്യാലയം,പി.സി.ഗോപാലകൃഷ്ണൻ, യൂത്ത് വിംഗ് നേതാക്കളായ അജു ആനന്ദ്, ഷിബു വിനായക തുടങ്ങിയവർ പങ്കെടുത്തു.