rajeev-anusmaranam

മാന്നാർ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അനുസ്മരണം മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് മധുപുഴയോരം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സണ്ണി കോവിലകം, സുജിത്ത് ശ്രീരംഗം, ഹരികുട്ടംപേരൂർ, പി.ബി.സലാം, രാധമണി ശശീന്ദ്രൻ, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.