ഹരിപ്പാട്: ബാലസംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലും നായനാർ അനുസ്മരണവും ചിങ്ങോലി ചൂരവിള യു.പി സ്കൂളിൽ ജില്ലാ കൺവീനർ കെ.ഡി.ഉദയപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൽ.നന്ദന അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം സി.ശ്രീലേഖ, ഏരിയ രക്ഷാധികാരി കെ.വിജയകുമാർ , ഏരിയ സെക്രട്ടറി ജി.ഗൗതം, എം. ശിവപ്രസാദ്, എസ്. ഷൈനി, കെ.ശ്രീകുമാർ, എ.എം.നൗഷാദ്, വി.സതീശൻ, പ്രൊഫ.കെ.പി.പ്രസാദ്, വി.മംഗളകുമാർ എന്നിവർ സംസാരിച്ചു.