ഹരിപ്പാട്: മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ഇ അലോഷ്യസിന്റെ ചരമവാർഷിക ദിനത്തിൽ ചൂളത്തെരുവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണം സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.വിജയകുമാർ അദ്ധ്യക്ഷനായി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തംഗം നിർമ്മല ജോയി, വി.ബേബി, കെ.ആർ.ഉമേഷ്, എ.രണദേവ്, സുലഭ സുരേഷ് എന്നിവർ സംസാരിച്ചു.