മാന്നാർ: ഉഷ്ണ തരംഗത്തിൽ കൃഷി നാശം സംഭവിച്ച നെൽകർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പതിരായി നശിച്ച് പോയ നെല്ല് കൂട്ടിയിട്ട് നെൽകർഷകർ പ്രതിഷേധ സമരം നടത്തി. മാന്നാർ കൃഷി ഭവനു മുമ്പിൽ നടന്ന സമരം നെൽകർഷക സംരക്ഷണ സമിതി രക്ഷാധികാരി സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു . എൻ.കെ.എസ്.എസ് മേല്പാടം മാന്നാർ മേഖലാ ജനറൽ കൺവീനർ പ്രണീഷ്.ബി. അദ്ധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി വി.ജെ. ലാലി, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡൻ്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡൻറ് ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, റോയി ഊരാംവേലിൽ, ഗോപൻ ചെന്നിത്തല, കറിയാച്ചൻ ചേന്നങ്കര തുടങ്ങിയവർ സംസാരിച്ചു. യശോധരൻ മേല്പാടം, പ്രസേനൻ, മോഹനൻ.കെ, വേണുഗോപാൽ.വി തുടങ്ങിയവർ നേതൃത്വം നൽകി.