ചാരുംമൂട്: യുവാക്കൾ ഇന്നോവ കാറിന്റെ ഡോറിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തി അപകടകരമായി യാത്ര ചെയ്ത സംഭവത്തിലെ അന്വേഷണവും നടപടിയും ഉൾപ്പടെയുള്ള വിശദമായ റിപ്പോർട്ട്‌ മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിക്ക് നൽകി. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജാണ് റിപ്പോർട്ട്‌ നൽകിയത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കളാണ് കെ.പി റോഡിൽ അപകടകരമായി അഭ്യാസ പ്രകടനം നടത്തി യാത്ര ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറിനെയും യാത്ര ചെയ്തവരെയും കണ്ടെത്തിയിരുന്നു. കാർ പിടിച്ചെടുത്ത് ഡ്രൈവറിന്റെ ലൈസൻസ് റദ്ധാക്കി പിഴയും അടപ്പിച്ചു. 4 യുവാക്കൾക്ക് ഒരാഴ്ച വീതം ആലപ്പുഴ മെഡിക്കൽ കോളേജിലും പത്തനാപുരം ഗാന്ധിഭവനിലും സാമൂഹിക സേവനത്തിനും വിട്ടിരുന്നു.