lll

കറ്റാനം: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വിദ്യാഭ്യാസ അവാർഡ് ദാനവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് മുഞ്ഞിനാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജന.സെക്രട്ടറി സദാശിവൻ നായർ, ട്രഷറർ പ്രദീപ് കുമാർ, വൈസ്. പ്രസിഡന്റ് ജി. ബാലകൃഷ്ണൻ, ജില്ലാ സീനിയർ വൈസ്. പ്രസിഡന്റ് എ.എം.ഷെറീഫ്. കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് സിനിൽ സബദ്, ജോയിന്റ് സെക്രട്ടറി താഹക്കുഞ്ഞ് എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡന്റായ് സുരേഷ് മുഞ്ഞിനാടിനേയും സെക്രട്ടറിയായി സദാശിവൻ നായരേയും ട്രഷററായി പ്രദീപ് കുമാറിനേയും തിരഞ്ഞെടുത്തു.