മാവേലിക്കര: ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 92-ാംമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിലേക്ക് തീർത്ഥാടന പദയാത്ര നടത്തുന്നു. പദയാത്രയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ശ്രീനാരായണ ഗുരുദേവ ഭക്തരുടെ യോഗം 26ന് രാവിലെ 10 ന് മാവേലിക്കര ഈഴക്കടവ് ശ്രീനാരായണ ഗുരുധർമ്മാനന്ദാ ആശ്രമത്തിൽ വച്ച് കൂടും. യോഗത്തിൽ എല്ലാ ശ്രീ നാരായണീയരും പങ്കെടുക്കണമെന്ന് ഗുരുധർമ്മ പ്രചരണ സഭയുടെ മാവേലിക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നവും സെക്രട്ടറി രാജൻ വടക്കേതലക്കലും അഭ്യർത്ഥിച്ചു.