photo

ചേർത്തല:മുൻ പ്രധാന മന്ത്റിരാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനം വയലാർ,ചേർത്തല ബ്ലോക്ക്,മണ്ഡലം കോൺ്രഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രധാന കേന്ദ്രങ്ങളിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന,അനുസ്മരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.വയലാർ ബ്ലോക്കിൽ നാഗംകുളങ്ങര കവലയിലെ പാർട്ടി ആസ്ഥാനമായ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ മണ്ഡലം പ്രസിഡന്റ് പി എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ്, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ,കോൺഗ്രസ് നേതാക്കളായ എ.കെ.ഷെരീഫ്,ബി.സോമനാഥ്,വി. ജി.ജയചന്ദ്രൻ,പി.വിനോദ്,ടെറിൻ ജോൺ,പി.ബി.പ്രസന്നൻ,ടി.എൻ.സീജൻ,സുരേഷ് ബാബു,ജോണി എന്നിവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആചരണത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഐസക് മാടമന,ആർ.ശശിധരൻ,അഡ്വ.സി.വി.തോമസ്,അഡ്വ.സി.ഡി.ശങ്കർ, എസ്.കൃഷ്ണകുമാർ,വിശ്വംഭരൻപിള്ള,സി.ആർ.സാനു,രഘുനാഥപണിക്കർ,എ ജെ സെബാസ്​റ്റ്യൻ,ടി.ഡി.രാജൻ,ദേവരാജൻപിള്ള,വി.വിനിഷ്,എന്നിവർ സംസാരിച്ചു.