ccd

മുഹമ്മ: അഗണനയിൽ മുഹമ്മയിലെ ടൂറിസം പൊലീസ് സ്റ്റേഷൻ. അഞ്ച് വർഷങ്ങൾ മുമ്പ് ടൂറിസം പൊലീസിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടമാണ് നാശത്തിന്റെ വക്കിൽ. തണ്ണീർമുക്കം, മുഹമ്മ മണ്ണഞ്ചേരി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിൽ എത്തുന്ന വിദേശികളും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുക , കായൽ ടൂറിസം മേഖലയിൽ ടൂറിസ്റ്റ് പൊലീസ് പട്രോളിംഗ് ശക്തിമാക്കി കായൽ ടൂറിസവും സുരക്ഷിതമാക്കുക എന്നിവയായിരുന്നു ലക്ഷ്യം .എന്നാൽ ഇതുവരെ ഉദ്ഘാടനം നടത്താനോ ടൂറിസ്റ്റ് പൊലീസിനെ നിയമിക്കാനോ അധികൃതർ മുൻകൈയെടുത്തിട്ടില്ലെന്നാണ് യാഥാർത്ഥ്യം. മുഹമ്മ പൊലീസ് സ്റ്റേഷനിൽ ക്വോട്ടേഴ്സുമില്ല. ഉള്ളത് പൊളിച്ചു കളഞ്ഞു.മുഹമ്മയിലെ പല സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടത്തിലാണ്പ്രവർത്തിക്കുന്നത്.ഈ സാഹചര്യത്തിലാണ് ഈ കെട്ടിടം വെറുതെ കിടന്ന് നശിക്കുന്നത്.