sss

മുഹമ്മ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ദർശന പഠനശിബിരം സംഘടിപ്പിച്ചു. ഗുരു ധർമ്മ പ്രഭാഷക കോട്ടയം ശൈലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കളരി പരിരക്ഷകൻ മാധവബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി . ഗുരു ധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട്, കളരി പരിരക്ഷക പത്മജ ബാല സുബ്രമണ്യം, കെ.എസ്.ശ്യാം എന്നിവർ സംസാരിച്ചു . ഗുരുദേവ ക്വിസ് മത്സരത്തിന് ബേബി പാപ്പാളിൽ നേതൃത്വം നൽകി.