അമ്പലപ്പുഴ: ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് ഒന്നാമതായി പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ഡോ.ഷിബു സുകുമാരന്റെ നേതൃത്വത്തിൽ ജീവനക്കാരുടേയും, ജനപ്രതിനിധികളുടേയും അക്ഷീണ പ്രയത്നമാണ് ഈ നേട്ടത്തിന് പിന്നിൽ.
ഹെൽത്ത് പ്രോഗ്രസ് കാർഡാണ് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിലേക്ക് പുറക്കാടിനെ നയിച്ചത്. പ്രോഗ്രസ് കാർഡിൽ ജീവിത ശൈലി രോഗങ്ങളുടെ ചാർട്ടുണ്ടാക്കുകയായിരുന്നു ആദ്യകടമ്പ . പ്രമേഹമുള്ളവരേയും ഇതേതരത്തിൽ വേർതിരിച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇങ്ങനെ ജനങ്ങളെ ബോധവത്ക്കരിക്കുകയും, കൂടുതൽ പ്രശ്നമുള്ളവരെ കണ്ടെത്തി പരിശോധനയും ചികിത്സയും നടത്തി. ലിം കാ ബുക്ക് ഓഫ് വേൾഡ് റിക്കാർഡിലും പുറക്കാഡ് പി.എച്ച്.സി ഇടം പിടിച്ചിരുന്നു.
ജില്ലയിൽ ശരാശരി..................... 50%
പുറക്കാട് പഞ്ചായത്തിൽ......... 93.2%
ആരോഗ്യത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട്
1.വാർഡുതലത്തിൽ ജീവിത ശൈലീ രോഗമുള്ളവരെ കണ്ടെത്തി എല്ലാമാസവും ചാർട്ടുണ്ടാക്കി പ്രോഗ്രസ് കാർഡിൽ രേഖപ്പെടുത്തി
2.രക്തസമ്മർദ്ദം 160 ൽ താഴെയുള്ളവർക്ക് വെള്ള കളർ, 160 വരെയുള്ള വർക്ക് മഞ്ഞ, 200 വരെയുള്ള വർക്ക് ചുമപ്പ്, അതിന് മുകളിൽ കറുപ്പ് ഇങ്ങനെ രോഗ തീവ്രത അനുസരിച്ച് പ്രോഗ്രസ് കാർഡിൽ രേഖപ്പെടുത്തും
3.പരിശോധനക്കെത്താതിരുന്നവർക്ക് നീല നിറവും അടയാളപ്പെടുത്തും. രോഗം നിയന്ത്രണ വിധേയമല്ലാത്തവരേയും, പരിശോധനക്ക് എത്താത്തവരേയും ആശാ വർക്കർമാരും, ജനപ്രതിനിധികളും ചേർന്ന് കണ്ടെത്തി ചികിത്സ നൽകും
ജീവിത ശൈലി രോഗനിയന്ത്രണം നൂറു ശതമാനത്തിലെത്തിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം
- ഡോ.ഷിബു സുകുമാരൻ