ചേർത്തല:അഖില കേരള ധീവരസഭ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ പണ്ഡിറ്റ് കെ.പി.കറുപ്പൻമാസ്റ്റർ 140ാം ജന്മദിനാഘോഷവും കുടുംബസംഗമവും നാളെ നടക്കും.രണ്ടിന് ചേർത്തല വി.ടി.എ.എം ഹാളിലാണ് സംഗമം.
താലൂക്കിലെ 59 കരയോഗങ്ങളുടെ സഹകരണത്തിൽ നടക്കുന്ന ജന്മദിനാഘോഷത്തിനും കുടുംബ സംഗമത്തിനുമായി ഒരുക്കങ്ങൾ പൂർത്തിയായതായി താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ.കെ.കൃഷ്ണാലയം,സെക്രട്ടറി സുരേഷ് കരിയിൽ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.കെ.സിദ്ധാർത്ഥൻ,കെ.പ്രവീൺകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.59 കരയോഗങ്ങളിൽ നിന്നായി 10000 പേരെയാണ് പങ്കെടുപ്പിക്കുന്നത്.ധീവര മഹിളാസഭ,പണ്ഡിറ്റ് കെ.പി.കറുപ്പൻമാസ്റ്റർ സാംസ്‌കാരിക സമിതി,യുവജനസഭ എന്നിവയുടെ സഹകരണത്തിലാണ് ജന്മദിനാഘോഷം.
24ന് ഉച്ചക്ക് ചേർത്തല ദേവീ ക്ഷേത്രത്തിന് മുന്നിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര.2ന് നടക്കുന്ന സമ്മേളനം രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ ഉദ്ഘാടനം ചെയ്യും.താലൂക്ക് പ്രസിഡന്റ് ചന്ദ്രറൻ.കെ.കൃഷ്ണാലയം അദ്ധ്യക്ഷനാകും. കാഥികൻ ഇടക്കൊച്ചി സലിംകുമാർ മുഖ്യ പ്രഭാഷണവും സിനിമാതാരം രാജേഷ് പാണാവള്ളി മുഖ്യാതിഥിയായും പങ്കെടുക്കും.