അമ്പലപ്പുഴ: ആത്മഹത്യക്കു ശ്രമിച്ച ആലപ്പുഴ ആർ.ടി.ഒ ഓഫീസ് ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ കോമന ഈരേപറമ്പിൽ ഷിബു (52) ആണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കിടന്ന ഷിബുവിനെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓൺലൈനിൽ റമ്മികളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തിലാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് പറയപ്പെടുന്നു.