kala

വള്ളികുന്നം: നാടിന്റെയും വട്ടയ്ക്കാട്ട് ദേവീക്ഷേത്രത്തിന്റെയും പൈതൃകമായ കളിത്തട്ടുകൾ ദേവസ്വം ബോർഡ് പുനരുദ്ധരിക്കും. കഴിഞ്ഞ ദിവസം വട്ടയ്ക്കാട്ട് ക്ഷേത്രം സന്ദർശിച്ച ദേവസ്വം ബോർഡംഗം അഡ്വ. അജികുമാറാണ് ക്ഷേത്രഉപദേശക സമിതിയ്ക്കും നാട്ടുകാർക്കും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. ക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് കളത്തട്ടുകളും ജീർണിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങളായ ആർ.ഷാജി, എൻ. ആനന്ദൻ, ബിനുകുമാർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ ഇലക്ട്രിക്കൽ മെയിനന്റനൻസും അടിയന്തരമായി പൂർത്തിയാക്കുമെന്ന് ദേവസ്വം ബോ‌‌ർഡംഗം അജികുമാർ പറഞ്ഞു.