ss

പൂച്ചാക്കൽ: വെൽഫെയർ പാർട്ടി പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് വിതരണവും പ്രദേശത്തെ ഫുട്ബാൾ ടീമിന് ഫുട്ബാളും വിതരണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ഹക്കീം അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പാണാവളളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിയാസ് പാണാവള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.എ. ഷിഹാബുദ്ദീൻ, മൂന്നാം വാർഡ് മെമ്പർ ഹബീബ് റഹ്മാൻ, യൂണിറ്റ് ട്രഷറർ തസ്ലിം തുടങ്ങിയവർ സംസാരിച്ചു.