മുഹമ്മ: കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ 26-ാമത് വാർഷികാഘോഷം 24, 25, 26 തിയതികളിൽ നടക്കും. ആയിരം കുട്ടികൾക്കായി 12 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് ടി.കുഞ്ഞുമോൻ, സെക്രട്ടറി ആർ. വിനോദ്, ട്രഷറർ എസ് അജയകുമാർ, സ്വാഗതസംഘം ചെയർമാൻ ബി. ത്രിവിക്രമൻ, ടി.ആർ ശ്രീകുമാർ, കെ.പി പ്രശാന്ത് , കെ.ബി നടേശൻ എന്നിവർ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഹമ്മ പഞ്ചായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും.
24ന് രാവിലെ 10- ന് സൗഹൃദ വേദി പ്രസിഡന്റ് ടി. കുഞ്ഞുമേൻ പതാക ഉയർത്തും. മൂന്നിന് ചിത്രരചനാ മൽസരം, ആറിന് ജി. സുധീഷ് ലാൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള സം സ്ഥാനതല ക്വിസ് മൽസരം
25 -ന് വൈകിട്ട് മൂന്നിന് ട്രാക്ക് ഗാനമേള , നാലിന് പ്രതിഭാസംഗമം.
26 ന് രാവിലെ 10-ന് ഫ്യൂഷൻ തിരുവാതിര, അഞ്ചിന് സാംസ്ക്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി പ്രസിഡന്റ് ടി. കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. സൗജന്യ പഠനോപകരണ വിതരണ ഉദ്ഘാടനം ഫ്രഷ് ടു ഹോം സി.ഇ.ഒ മാത്യു ജോസഫ് നിർവഹിക്കും.