ആലപ്പുഴ: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും വയലാർ ഗ്രാമപഞ്ചായത്ത്‌
ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) യും ചേർന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വയലാർ തിരുനാഗംകുളങ്ങര കാവിൽ പരിസ്ഥിതി പ്രവർത്തകൻ മണിയപ്പൻ നിർവഹിച്ചു. ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രുതി ജോസ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ എസ്. സുമേഷ് ജൈവവൈവിധ്യ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.