ആലപ്പുഴ: പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ്, വൊക്കേഷണൽ എൻജിനിയറിംഗ്-നോൺ എൻജിനിയറിംഗ് സ്‌കോളർഷിപ്പ്/പോസ്റ്റ് മെട്രിക് പാരലൽ കോളജ് സ്‌കോളർഷിപ്പ് എന്നിവ ഈ വർഷം മുതൽ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേനയാക്കി. ഇതിന്റെ ഭാഗമായി ഈ കോഴ്സുകളിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് മേധാവികൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, അപേക്ഷ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ലഭ്യമാക്കണമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.