ആലപ്പുഴ: വ്യവസായ പരിശീലന വകുപ്പിന്റെ അംഗീകാരമുള്ള നോൺമെട്രിക് വിഭാഗത്തിൽപ്പെട്ട എൻജിനിയറിംഗ്/നോൺ എൻജിനിയറിംഗ് കോഴ്സുകൾക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള മെട്രിക്/നോൺ മെട്രിക് വിഭാഗത്തിൽപ്പെട്ട എൻജിനിയറിംഗ്/നോൺ എൻജിനിയറിംഗ് കോഴ്സുകൾക്കും പഠിക്കുന്ന, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സ്ഥാപനങ്ങൾ A I S H E/ U D I S E കോഡ് നേടണം. അല്ലാത്തപക്ഷം സ്‌കോളർഷിപ്പ് അനുവദിക്കുന്നതല്ലെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.