ആലപ്പുഴ: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. ഹോട്ടലുകൾ, ബേക്കറി, കാറ്ററിംഗ് യൂണിറ്റുകൾ, കുടിവെള്ളം കൈകാര്യം ചെയ്യുന്ന യൂണിറ്റുകൾ തുടങ്ങി 655 സ്ഥാപങ്ങളിലാണ് ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 23 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിവിധ ഇടങ്ങളിലായി 59 ടീമുകളായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി കാണപ്പെട്ടയിടങ്ങളിൽ നിന്ന് 40,200 രൂപ പിഴ ഈടാക്കി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. വ