ആലപ്പുഴ: റവന്യൂ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ആർ.സി.സി.എൽ റവന്യൂ ക്രിക്കറ്റ് ലീഗിൽ ജില്ലാ പൊലീസ് ടീം വിജയികളായി. കലവൂർ ലിമിറ്റ്‌ലസ് സ്‌പോർട്‌സ് ഹബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് ടീം പങ്കെടുത്തു. ഫൈനലിൽ എൽ.എസ്.ജി.ഡി ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ പൊലീസ് ടീം വിജയികളായത്. ജില്ലാ പൊലീസ് ടീം ക്യാപ്ടൻ മസൂദാണ് മാൻ ഒഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ച പൊലീസ് ടീമിന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അഭിനന്ദിച്ചു.