ആലപ്പുഴ: അനധികൃത നിലം നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. അനധികൃതമായി നിലം നികത്തുന്നത് തടയാൻ 24 മണിക്കൂർ പ്രത്യേക പരിശോധന സ്വാഡ് താലൂക്ക് തലത്തിൽ രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ വിവിധ താലൂക്കുകളിലായി അനധികൃത നിലം നികത്ത് സംബന്ധിച്ച് 58 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട 36 കേസുകളിൽ റിപ്പോർട്ട് തയ്യാറാക്കി വിചാരണ നടത്തും. പൊതുജനങ്ങൾക്ക് നിലം നികത്ത് സംബന്ധിച്ച പരാതികൾ അറിയിക്കാം.