അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ ആശുപത്രി പരിസരത്ത് സംഘർഷം സൃഷ്ടിച്ചു.4 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആശുപത്രി പരിസരത്ത് മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് 4 കൂട്ടിരിപ്പുകാരെ മർദ്ദിച്ചത്. തകഴി കുന്നമ്മ തോട്ടക്കാട് അഖിൽ (23), ആറാട്ടുപുഴ പുത്തൻവീട്ടിൽ ഗോകുൽ (19), കാക്കാഴം പാലയ്ക്കൽ വീട്ടിൽ ഷഹാൻ (36), വളഞ്ഞ വഴി അൻസിൽ ഭവനിൽ അൻസിൽ ( 39) എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രി പരിസരത്ത് സംസാരിച്ചുകൊണ്ടിരുന്ന ഇവരുമായി മദ്യപിച്ചെത്തിയ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. .മദ്യപസംഘത്തിലെ ഒരു യുവാവിനെ എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.പുന്നപ്ര പാണ്ഡ്യാലയ്ക്കൽ സുജിത്ത് (24)നെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരായ വിജയൻ ,ജയമോഹനൻ, അനസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.