അരൂർ: അരൂർ സെന്റ് അഗസ്റ്റിൻസ് എച്ച്. എസ്. എസിലേയും എഴുപുന്ന സെന്റ് റാഫേൽസ് എച്ച്.എസ്. സിലേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി)യുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി ഗ്രൗണ്ടിൽ നടക്കും. ചടങ്ങിൽ ചേർത്തല ഡി.വൈ.എസ്.പി എസ്. ഷാജി മുഖ്യാതിഥിയാകും. അരൂർ ഐ.എസ്.എച്ച്.ഒ.പി.എസ്. ഷിജു, ആലപ്പുഴ എ.ഡി.എൻ.ഒ എം.എസ്. അസ്ലം , അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, അരൂർ എസ്.ഐമാരായ എസ്. ഗീതുമോൾ, എം.ജി.ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.