ഹരിപ്പാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കുന്നപ്പുഴ ചേപ്പാട് എന്നീ പഞ്ചായത്തുകളിൽ യുറീക്ക ബാലവേദികൾ രൂപീകരിച്ചു.16 വയസിന് താഴെയുള്ള നിരവധി കുട്ടികൾ ബാലവേദി യോഗങ്ങളിൽ പങ്കെടുത്തു. ശാസ്ത്ര പരീക്ഷണം, സംഘ കളികൾ, ഒറിഗാമി പരിശീലനം, കൂട്ട പാട്ടുകൾ, തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. തൃക്കുന്നപ്പുഴയിൽ ചാൾസ് ഡാർവിൻ യുറീക്ക ബാലവേദിയും ചേപ്പാട്ട് ടെസ്‌ല യുറീക്ക ബാലവേദിയുമാണ് രൂപീകരിച്ചത്. തൃക്കുന്നപ്പുഴയിൽ സെക്രട്ടറിയായി ആവണിയെയും പ്രസിഡന്റായി ആദിനെയും തിരഞ്ഞെടുത്തു. ചേപ്പാട് പ്രസിഡന്റായി ആർജിതയെയും സെക്രട്ടറിയായി ദിൽ നുവിനെയും തിരഞ്ഞെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും യുറീക്ക ബാലവേദി രൂപീകരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.