ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ അനിഴം നക്ഷത്രത്തിൽ 99-ാം മത് പ്രതിഷ്ഠാ വാർഷികദിനം ആഘോഷിക്കും. നിത്യേന ഉളള അഞ്ച് പൂജകൾക്ക് പുറമേ വിശേഷാൽ അഞ്ചുപൂജയും ശ്രീഭൂതബലിയും നടക്കും. രാവിലെയുള്ള ശ്രീബലി എഴുന്നള്ളത്ത് ആനപ്പുറത്താണ്. ഉച്ചക്ക് കളഭാഭിഷേകം. വൈകിട്ട് കാഴ്ച്ചശ്രീബലി.രാത്രി , വിളക്ക് എഴുന്നള്ളത്ത്, വിശേഷാൽ വലിയകാണിക്ക .