മാന്നാർ: ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കേരളയുടെ ജില്ലാ സമ്മേളനം ചെന്നിത്തലയിൽ നടന്നു. ജില്ലാ പ്രസിഡന്റ് തൃപ്പാദം വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു.. മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി ലതാംഗൻ കെ.മരുത്തടി എന്നിവർ സംസാരിച്ചു. ജില്ലാ ജോ.സെക്രട്ടറി ജി.പ്രഭാകരക്കുറുപ്പ് സ്വാഗതവും വിശ്വാസ് പുളിന്താനത്ത് നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി തൃപ്പാദം വിജയൻ പിള്ള(പ്രസിഡന്റ്), കെ. മധുസൂധനൻ പിള്ള(വൈസ് പ്രസിഡന്റ്), ജി.പ്രഭാകരക്കുറുപ്പ് (സെക്രട്ടറി), പി.എ തോമസ്(ജോ.സെക്രട്ടറി), വിശ്വാസ് പുളിന്താനം(ട്രഷറർ), പി.ബാലചന്ദ്രൻ നായർ, ഡോ.ജോർജ്ജ് തോമസ്, ഇന്ദിരാ മുരളി, പി.കെ.നാരായണൻ, വർഗീസ് മാത്യു, കെ.വി.ശശിധരൻ പിള്ള, വിൻസന്റ് തോമസ്, പി.ഉണ്ണികൃഷ്ണൻ നായർ, വർഗ്ഗീസ്(എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.