fgg

ഹരിപ്പാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി അസി.സെക്രട്ടറി എസ്.സതീഷ്കുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഉപരിപഠന അവബോധ ക്ളാസും കുട്ടികളെ അനുമോദിക്കലും ഹരിപ്പാട് എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ എസ്.ശശികുമാർ നയിച്ചു. എട്ടാം വാർഡ് മെമ്പർ ജി.ശശികുമാർ സംസാരിച്ചു. ലൈബ്രേറിയൽ ആനന്ദംവിജയകുമാർ, കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിആർ.വിജയകുമാർ നന്ദി പറഞ്ഞു.