ഹരിപ്പാട്: കയർതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി നേതാവും,കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ പി.ധർമജന്റെ ഒന്നാം ചരമ വാർഷികദിനാചാരണം കെ.പി.സി.സി അംഗം എ.കെ രാജൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത്,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ നന്മജൻ,വിനോദ്,കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജപ്പൻ, മണ്ഡലം കമ്മിറ്റി അംഗം പൊന്നപ്പൻ, ജയരാജൻ,മോഹനൻ,ഹരീഷ്, അഖില മഹേഷ്,സുലത,സലിം തുടങ്ങിയവർ പങ്കെടുത്തു.