sdc

അരൂക്കുറ്റി : അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മങ്കുളം കോളനിയിലെ മഹേഷിന്റെ ഭാര്യ ദിവ്യ (35) ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് സഹായം തേടുന്നു. 29 നാണ് വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന ദിവ്യയെയും കുടുംബത്തെയും സഹായിക്കുന്നതിനും ഇവരുടെ ശസ്ത്രക്രിയ നടത്തുന്നതിനും വാർഡ് മെമ്പർ ശാരി മനോജ് കൺവീനറും അഞ്ചാം വാർഡ് മെമ്പർ ടി.എ മജീദ് ചെയർമാനുമായ ഒരു ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ചു. സന്മനസുള്ളവർ 50100683540834 എന്ന എച്ച്.ഡി.എഫ്.സി ചേർത്തല ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് സംഭാവന നൽകണമെന്ന് കൺവീനർ അറിയിച്ചു.