അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി പ്രസിഡന്റ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്. ജിനു രാജ് അദ്ധ്യക്ഷനായി . തകഴി ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ്,ഇറിഗേഷൻ അസി. എൻജിനിയർ അരുൺ, കൃഷി ഓഫീസർ ധന ലക്ഷ്മി,വില്ലേജ് ഓഫീസർ ബിജു, ഫിഷറീസ് ഓഫീസർ റെജി അലക്സ്‌,തൊഴിലുറപ്പ് എൻജിനിയർ ഡിറ്റു,വൈദ്യുതി ബോർഡ്‌ ഓവർസിയർ, വിവിധ പടശേഖര പ്രതിനിധികൾ,വൈസ് പ്രസിഡന്റ്‌ വി .എസ്. മായാദേവി ക്ഷേമകാര്യ ചെയർപേഴ്സൻ പ്രിയ അജേഷ്, പഞ്ചായത്ത്‌ അംഗങ്ങൾ ശശികാന്തൻ, ഡി.മനോജ്‌, സി.രാജു എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് അസി.സെക്രട്ടറി മസൂദ് സ്വാഗതം പറഞ്ഞു.