മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, ഡി.സി.സി അംഗം കുറത്തികാട് രാജൻ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺടി.കൃഷ്ണ കുമാരി, ജസ്റ്റിൻസൺ പാട്രിക്, ബിനു കല്ലുമല, ചിത്രാമ്മാൾ, രാജു പുളിന്തറ, രമേശ് ഉപ്പാൻസ്, തോമസ് ജോൺ, പി.പി.ജോൺ, വിജയകുമാർ, സന്തോഷ് കുമാർ, ഇന്ദിരാ രാജു, പ്രിയങ്ക മനു, ശാന്തി തോമസ് എന്നിവർ സംസാരിച്ചു.