thakarnna-melkkura

മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. കുരട്ടിക്കാട് കൊറ്റിനാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ-സുധാകുമാരി ദമ്പതികളുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം തകർന്നു നിലപൊത്തിയത്. ഉണ്ണികൃഷ്ണനും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് ഇഷ്ടിക കെട്ടി തേക്കാതെ കിടക്കുന്ന ഈ വീട്ടിൽ താമസിച്ചിരുന്നത്. അപകട സമയത്ത് വീട്ടിലാരുമില്ലാത്തതിനാൽ മറ്റ് അപകടങ്ങൾക്കിടയായില്ല. മൂന്നു മുറിയും അടുക്കളയും മാത്രമുള്ള ഓടിട്ട വീടിന്റെ കഴുക്കോലും മറ്റും വെള്ളം വീണു ദ്രവിച്ചിരിക്കുകയായിരുന്നു. രണ്ടു മുറിയുടെ മേൽക്കൂര നിലം പതിച്ചതോടെ ഇനി ഈ കുടുംബത്തിന് അന്തിയുറങ്ങണമെങ്കിൽ ശേഷിച്ച മറ്റൊരു മുറിയും അടുക്കളയുമാണ് ആശ്രയം.