a

മാവേലിക്കര: മാവേലിക്കര താലുക്കിലെ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് ആദ്യ വാഹന പരിശോധനടത്തി മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കർ പതിച്ചു. 53 വാഹനങ്ങൾ പരിശോധിച്ചതിൽ 20 വാഹനങ്ങൾ പരിശോധനയിൽ പരാജയപ്പെട്ടു. ജി.പി.എസ് സംവിധാനം പ്രവർത്തിക്കാത്തവ, വേഗ പൂട്ട് പ്രവർത്തിക്കാത്തവ, കാര്യക്ഷമമല്ലാത്ത ബ്രേക്ക് സംവിധാനമുള്ളവ, ലൈറ്റുകൾ പ്രവർത്തിക്കാത്തവ എന്നീ പോരായ്മകളാണ് മുഖ്യമായും പരിശോധനയിൽ കണ്ടെത്തിയത്. ഈ വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി. വാഹന പരിശോധനയിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ്, എം.വി.ഐമാരായ തോമസ് സക്കറിയ, കെ.എസ് പ്രമോദ്, എ.എം.വി.ഐമാരായ ദിനൂപ്.ജി, പ്രസന്നകുമാർ.എൻ, എസ്.ഹരികുമാർ എന്നിവർ പങ്കെടുത്തു. താലൂക്കിന്റെ കിഴക്കൻ മേഖലയിലെ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന 25ന് നൂറനാട് മുതുകാട്ടുകര ക്ഷേത്ര മൈതാനത്തിൽ നടത്തും.