മുഹമ്മ: പുന്നപ്ര വയലാർ സമരസേനാനി ആര്യാട് ഏഴാം വാർഡിൽ കണ്ടത്തിൽ കെ. കെ. വിശ്വനാഥൻ ( 94) നിര്യാതനായി. സി.പി.എം അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി അംഗമായും ആര്യാട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. സ്വാതന്ത്ര്യസമരസേന സമിതി ജില്ലാ സെക്രട്ടറിയുമായിരുന്നു. ഏതാനും വർഷം മുമ്പ് വരെ സി.പി.എം കോമളപുരം ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ : സതി. മക്കൾ : ഗിരിജ, ബിന്ദു,ബൈജു ( ഇറിഗേഷൻ വകുപ്പ്, എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം), ബിജു, സൈജു. മരുമക്കൾ : സാബു, പ്രതാപൻ, സരിത, ദിവ്യ, രമ്യ.